Monday 18 January 2016

സ്നേ ഹദീപം 
                          ഒഴുകുന്ന സാഗരമാണു ജീവിതമെങ്കിലും                   തളരാതൊഴുകുക ഉണർന്നിരിക്കുക 
തു ഴയുവാനറിയാതുഴലുമ്പൊഴും 
ചിരിക്കുന്ന തിരകളാനി രു പു റവും 
അകലങ്ങളിലേക്കവയെന്നെ മാടിവിളിക്കു ന്നു 
പിണങ്ങു ന്നു പിന്നെയും പുഞ്ചിരി ക്കുന്നു 
സാന്ത്വ നത്തിൻ  ചെ പ്പു കളുതിർ ക്കു ന്നു
പറഞ്ഞു തീരാത്ത വാക്കുകൾ
പുഞ്ചിരിക്കുന്ന വദനങ്ങൾ
ഓർമതൻ ചില്ലുജാലകത്തിലൂടെ
എത്തി നോക്കു ന്ന സുഹൃദ് ബന്ധങ്ങൾ
അറി വിൻ സുഗന്ധം പര ക്കുന്നതിവിടെ 
അണ യാത്ത ദീപം  പിറക്കുന്നതിവിടെ
എരിഞ്ഞു തീരുമെൻ ജീവിതം നിത്യവു
മോർക്കുമീ ധന്യ നിമിഷങ്ങളെ
എൻതോണിയൊഴുകുന്ന തെ വിടേയ്ക്കോ!
കരകാണുന്നില്ലെ വിടെയും
കാലത്തിൻ ചക്ര മുരുളുന്നു
കാലത്തിനൊപ്പമെൻകാലുകൾ ചലിക്കുന്നു
യാത്ര ചോദിക്കാനെനിക്കാവതില്ലെങ്കിലും
തിരശ്ശീല വീഴുമ്പോൾ ഞാനരങ്ങൊഴിയട്ടെ
ഓർക്കുക വല്ലപ്പോഴുമീ സുഹൃത്തിനെ
പൊഴിക്കുക ആർക്കു വേണ്ടിയും
'ഒരു കണ്ണുനീർത്തുള്ളി'
ഒരു ദീപം കൊളുത്തുക
നിറദീപമായ് മാറുക!
ദൃഷ്ടികൾ വാനിലേക്കുയർത്തുക
ഒരു താരമായ് ഞാനവിടെ പുഞ്ചിരിക്കും .



  


No comments:

Post a Comment