Monday 18 January 2016


സ്മൃതിച്ചോലയിൽ
അച്ഛനെന്നോ നട്ട മാവു പൂത്തൊരാക്കൊമ്പിൽ
കൂവാലം കുരുവികൾ ഊയലാടുന്നുണ്ടല്ലോ
 കട്ടുറുമ്പുകൾ  കൂട്ടം കൂടിയാക്കൊമ്പിൻ കയ്യിൽ
കുഞ്ഞി മാങ്ങ തൻ കണ്ണിൽ മുത്തം കൊടുത്തീടുന്നു
കുഞ്ഞിളം കാറ്റെൻ കയ്യിൽ മാമ്പഴം വീഴ്ത്താനായി
കാത്തിരിക്കാറുണ്ടെന്നും  കനിവിൻ പ്രതീക്ഷയായ്.
പടിപ്പുര ക്കോലായിൽ ഞാൻ കണ്ണും നട്ടിരിപ്പാണ്
പലഹാരപ്പൊതിയുമായ്  അച്ഛൻ വരുന്നതും കാത്ത് 
അച്ഛന്റെ മാവു പൂത്തെന്നു റക്കെ ച്ചൊല്ലുവാൻ
മാമ്പഴപ്പുളിശ്ശേരി കൂട്ടി മാമുണ്ണാൻ വേണ്ടി
ആരാഞ്ഞു ഞാനമ്മ യോ ട ന്നും പക്ഷെ
അടക്കിയ തേങ്ങ ലെൻ കാതിൽ തിരയടിക്കവേ
അച്ഛമ്മ തൻ കൺകളിൽ നീർച്ചാൽ പരക്കവേ
മുത്തശ്ശൻ പൂജാമുറിയിൽ അഭയം പ്രാപിക്കവേ
ചേച്ചി ദു:ഖത്തോടോ തി യന്നേരം - കുഞ്ഞെ
അച്ഛൻ ഉണരാത്ത ഉറക്കമാണുണ്ണീ
അച്ഛനെയാൾക്കാർ വെളുത്ത വണ്ടിയിൽ കയറ്റ വേ
മാമനും വല്ല്യച്ഛനും പരസ്പരം മന്ത്രിക്കവേ
ഓർത്തു ഞാനന്നത്തെ നനുത്ത പ്രഭാതത്തെ  
വെളുത്ത മേലങ്കി പുതച്ചയെന്നച്ഛനെ
അച്ഛന്റെ പുഞ്ചിരി മായാതെ നിൽക്കുന്നിതാ
തെക്കിനിയിൽ കൊളുത്തിയ നിലവിളക്കെന്ന പോൽ 
ഉറക്കച്ചടവിലും വിളി കേൾക്കാറുണ്ടച്ഛൻ
ഉറക്കെ വിളിച്ചിട്ടും വിളി കേൾക്കുന്നില്ലല്ലോ
വണ്ടിയിൽക്കയറാൻ വാശി പിടിക്കുന്നെന്നെ
വാരിയെടുത്തെൻ ചേച്ചി നിറഞ്ഞെ മിഴിയുമായ് 
തിരികെ വരുമെന്നച്ഛനെ കാത്തിരിപ്പു ഞാൻ നിത്യം
പടിപ്പുര ക്കോലായിലെ പൊളിഞ്ഞ പടിവാതിലിൽ
മുറ്റത്താളുകൾ തിക്കിത്തിരക്കി വീണ്ടും
ഞാൻ മാമ്പഴച്ചോട്ടിൽ ഓടിക്കളിക്കാൻ പോ കെ
ആരൊക്കെയോ ഈറൻ കണ്ണോടെന്നെ നോക്കവേ
ഞാൻ പറഞ്ഞവരോട് എന്റച്ഛൻ" റ്റാ റ്റ '' പോയെന്ന്
എത്രയോ മാമ്പൂ മണ്ണിൽ പൊഴിഞ്ഞു പോയീടവേ
കാലത്തിനൊപ്പമെത്താത്ത യെൻ സ്വപ്നം അടർന്നുവീണീടവേ
കാലം മറന്നൊരാ കണിക്കൊന്ന പൂത്തീടവേ
എത്രയോ ഓണക്കാലം വിതുമ്പിപ്പിരിയവേ
തിരുവാതിര യൂഞ്ഞാലുകൾ ആടുന്നില്ലെൻ മുറ്റത്ത്
മാങ്കൊമ്പിൽ പൂത്ത കതിർക്കുല ചാഞ്ചാടുന്നു
എനിക്കറിയാ മിന്ന്.... എന്ന ച്ഛൻ വരില്ലെന്ന്
സ്മൃതിയിൽ പൂത്ത മാമ്പൂക്കതിർ പോലെൻ മനം
കണ്ണുനീരിൻ പുളിപ്പുo ,മാമ്പൂവിൻ കയ്പും 
രുചിച്ചറിയുന്നു യിന്നും മാമ്പഴപ്പുളിശ്ശേരി പോൽ
_റീജ ശ്രീധരൻ



No comments:

Post a Comment