Thursday 2 February 2017

തൂലിക

വരകളിലൂടെഴുതുന്ന വരികൾ
വരയറിയാതെ വഴുതി വീണു.
അറിവിൻ കയങ്ങളിൽ മുങ്ങി നിവർന്ന്
തിരിച്ചറിവിലൂടെ
മിഥ്യയും സത്യവും വേർതിരിക്കുമ്പോൾ
വരയിൽ നിന്നൂർന്നു വീണ വാക്കുകൾ
വരികളിലേയ്ക്ക് കയറുവാനുള്ള ശ്രമം 
തുടർന്നു കൊണ്ടേയിരുന്നു
വരവറിയാതെ വഴുതി വീഴുന്ന വരികളും വരകളും
 തമ്മിലാണിപ്പൊഴും സംഘർഷം
അല്ലെങ്കിലും ഈ തൂലികയെ നിയമം പഠിപ്പിയ്ക്കാൻ
ഏതു വരകൾക്കാണാവുക?!!!


-  റീജ ശ്രീധരൻ

No comments:

Post a Comment