Sunday 5 February 2017

പഴമയും പുതുമയും


                            പഴമയും പുതുമയും

പല നിറങ്ങളിൽ പല മുഖങ്ങൾ
പല മുഖങ്ങളിൽ നവരസങ്ങൾ
പല വഴികളിൽ പുതുമുഖങ്ങൾ
പുതുമുഖങ്ങളിൽ പലതുമില്ല പോൽ
പഴമ പുതുമയായതല്ല
പുതുമയ്ക്കു പഴയതാകാനുമാവില്ല
പക്ഷെ, പുതുമയിലൊരു പഴമ
ഉറങ്ങുന്നുണ്ടു പോൽ...


                    -   റീജ ശ്രീധരൻ

No comments:

Post a Comment