| 
                                   വേരുകൾ 
 
നമ്മൾ വേരുകൾ പോലെയാവണംഇഴയടുക്കത്തോടെ ഒരുമിച്ച്
 കൈകൾ കോർത്തു പിടിച്ച്
 പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
 അലഞ്ഞലഞ്ഞ്
 ഒടുവിൽ  തളരുമ്പോഴും
 തെളിനീരുറവകൾ സ്വപ്നം കണ്ട്
 ജീവാത്മാവും പരമാത്മാവും
 താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
 ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
 അതെ
 നമ്മളങ്ങനെ വേരുകളായി തീരണം
 
- റീജ ശ്രീധരൻ | 
No comments:
Post a Comment