നിറവ്
-----------
ഇന്നും ഇന്നലെയും 'എന്തേ വിളിച്ചില്ല'യെന്ന പരിഭവത്തോട്
സൗഹൃദം പറഞ്ഞതിങ്ങനെ
'അടുത്തിരുന്നോരടുപ്പം മാത്രമല്ല
മറക്കാനാവാത്തവിധമോർമകൾ ഓർക്കാതിരിക്കാനാവാത്തവണ്ണം നീയെന്നിലുണ്ടെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വിളിക്കാവില്ല.. പണിമുടക്കിയ ഫോണിനും .. ക്ഷമിക്കുക '
പതിയെ വിടരുമൊരു പുഞ്ചിരിയും കണ്ണീരുപ്പുകലരുമാനന്ദവും ചേർന്നങ്ങനെ നിറവായി സൗഹൃദം തളിർക്കുന്നു പൂക്കുന്നു പിന്നെയും
_ റീജ ശ്രീധരൻ, ചുനങ്ങാട്