അകലവും നഷ്ടങ്ങളും
അമ്മ "മമ്മി"യായപ്പോൾ
അച്ഛൻ "ഡാ ഡി "യായി
അപ്പോഴേയ്ക്കും മുത്തശ്ശനും മുത്തശ്ശിയും
വൃദ്ധസദനത്തിലുമായി.
പിന്നീടാണ് അതുണ്ടായത്!
ടീച്ചർ "മിസ്സ്'' ആയി.....
പിന്നീടങ്ങോട്ട്........
എല്ലാം മിസ്സാവുകയും ആക്കുകയുമായിരുന്നു.
ഒരുവന് എന്തെല്ലാം ലഭിക്കേണ്ടതുണ്ടോ...
അതെല്ലാം.