Sunday, 5 February 2017

തോന്ന്യാക്ഷരങ്ങൾ.........

                     ഞ്ഞുപോയവ...

മനസ്സ് തൊട്ടറിയാൻ കഴിയുമോ?
കാണുവാനൊ?!!!
പക്ഷെ, ഈ മനസ്സെവിടെയാണിരിക്കുന്നത്!
ശരീരത്തിനകത്താണൊ? അതോ ആത്മാവിലോ?
അറിയാനാശമൂത്തപ്പോൾ
അന്വേഷണമാരംഭിച്ചു...
വഴികളിൽ, മരങ്ങളിൽ, കിളികളിൽ, പൂക്കളിൽ -
സഹയാത്രികരിൽ....
ഈ മനസ്സ്, എവിടെയാണൊളിച്ചിരിപ്പതാ വൊ?
ആരോ പറഞ്ഞു - "മുഖം മനസ്സിന്റെ കണ്ണാടിയെന്ന് "
പക്ഷെ പലരും മുഖം കാണിയ്ക്കാൻ തയ്യാറല്ല
പലർക്കും പല മുഖങ്ങളും മുഖം മൂടിയും
മുഖമില്ലാത്തവരും കൂട്ടത്തിലുണ്ടു പോൽ
വേനലും വെയിലും..,മഴയും കുളിരും
മഞ്ഞും തണുപ്പും കൊണ്ടത് മിച്ചം
ഒടുവിൽ,
യാത്ര തിരിച്ചത് വിനയായെന്നൊരു സംശയം
വഴിയിലെവിടെയോ വെച്ച് എന്റെ മുഖവും മനസ്സും
കളഞ്ഞു പോയെന്നോ! ... കഷ്ടം!
പ്രകൃതി തൻ നേർത്ത സ്പന്ദനങ്ങളിൽ ഞാനറിഞ്ഞു
തളർന്ന മനസ്സുകൾ പുൽക്കൊടിത്തുമ്പിലെ
നീർപ്പോളകളിൽ
മുഖം മറച്ചിരിക്കയായിരിക്കയാണത്രെ!

                       -  റീജ ശ്രീധരൻ

No comments:

Post a Comment