Sunday, 27 November 2016

പിറന്നാൾ സമ്മാനം
പിറന്നാളിന്നു കുഞ്ഞുടുപ്പും ചിലങ്കയും തന്നതാണമ്മ
സഹാനാമച്ഛൻ എന്നും നിഴലായ് നിനവു പകർന്നിടും
കായലിലൂടിളം കാറ്റ് താരാട്ടുപാട്ടു പാടിടും
പണ്ടു പിതാമഹനെറിഞ്ഞ മഴുവാൽ കൈരളി കേളിയാടിടും
 ഇന്ന് ,ആട മങ്ങിയെന്നാലും
 ചിലങ്ക തൻ താളം നിലച്ച് നീർച്ചാലുപരക്കിലും
അച്ഛന്റെ നെഞ്ചിലുമൊരു യന്ത്രക്കൈ പരതുമെന്നാകിലും
ഭയന്ന കായലും കടലും,നിണം ചേർന്ന
ചൂടുള്ള വായുവും കൊണ്ടെൻ-
ജീവനും ലേലം വിളിക്കുമ്പോൾ
ഒരു കിളിപ്പൈതൽ പുന്നെൽക്കതിരുമായ്
അരികിലേക്കണയുന്നു.... പിറന്നാൾ സമ്മാനമായ്.!
-
                                                      റീജ ശ്രീധരൻ